1) നമസ്ക്കാരം ആയുഷ് മീഡിയായുടെ പുതിയ ഒരു ലക്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.ഇന്ന് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് കിട്ടാന്‍ ഉള്ള ജൈവ ഉപാധിയായ നിങ്ങള്‍ ഏവരും കേട്ടിട്ടുള്ള സ്യൂഡോമോണസിന്റെ ഗുണങ്ങളും അതിന്‍റെ വിവിധ ഉപയോഗ ക്രമങ്ങളും ആണ്.
2) അതിനു മുന്പായി ഞങ്ങളുടെ ബ്ലോഗ് ഇനിയും നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കില്‍ ഇപ്പോള്‍ തന്നെ സബ്സ്ക്രൈബ് ചെയ്യുമല്ലോ?
3) കൂടാതെ താഴെ ഇതേ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ ലിങ്ക് കൊടുത്തിട്ടുണ്ട് .അതിള്‍ ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് താഴെ വീഡിയോ ഡിസ്ക്രിപ്ഷനില്‍ നല്കിയിട്ടുണ്ട്.അതില്‍ ജോയിന്‍ ചെയ്താല്‍ നിങ്ങളുടെ കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് ഗ്രൂപ്പ് വഴി പരിഹാരങ്ങള്‍ കാണാവുന്നതാണ്.
4) സ്യൂഡോമോണസ് എന്നത് ഒരു ജൈവ ബാക്റ്റീരിയ ആണ്.പച്ചക്കറികളില്‍ സാധാരണ കാണുന്ന തണ്ട് വാടല്‍,വേര് ചീയല്‍,പൂവ് കൊഴിയല്‍,ഇല മുരടിപ്പ് എന്നിവക്കെല്ലാം പരിഹാരം ആണ് ഇത്.
5) സ്യൂഡോമോണസ് ഉപയോഗിച്ച് തുടങ്ങുന്നതിന് മുന്പായി ഒരു മുന്നറിയിപ്പ് തരുന്നു.ഒരിയ്ക്കലും രാസവളത്തിന് ഒപ്പം സ്യൂഡോമോണസ് ഉപയോഗിക്കരുത്.അഥവാ ഉപയോഗിച്ചാല്‍ തന്നെയും രാസവളം ഇട്ടു 15 ദിവസത്തിന് ശേഷം മാത്രം സ്യൂഡോമോണസ് ഉപായോഗിക്കുക .
6) ആദ്യമേ സ്യൂഡോമോണസ് വളര്‍ന്ന് തുടങ്ങിയ ചെടികളില്‍ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.ആദ്യമായി 30 ഗ്രാം സ്യൂഡോമോണസ് എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി മിക്സ് ചെയ്യുക.
7) നന്നായി ലയിച്ചു കഴിയുമ്പോള്‍ വെള്ളത്തിന്‍റെ നിറം പാല്‍ പോലെ ആകും.അപ്പോള്‍ അതിന്‍റെ തെളി എടുത്ത് ഒരു ഹാന്‍ഡ് ഡിസ്പ്ന്‍സറില്‍ നിറക്കുക.
8) അതിനു ശേഷം ചെടികളില്‍ തണ്ടുകളിലും ഇലകളിലും നന്നായി സ്പ്രേ ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോള്‍ സ്യൂഡോമോണസിലെ മിത്ര ബാക്ടീരിയ എല്ലായിടത്തും എത്തും.അങ്ങനെ വിളവും കൂടും.രോഗങ്ങളും ഉണ്ടാകില്ല.
9) ഇനി അടുത്ത സ്റ്റെപ്പ് നമ്മള്‍ സ്പ്രേ ചെയ്യാന്‍ എടുത്ത തെളിയുടെ ബാക്കി പാത്രത്തില്‍ ഉണ്ടാകും.അത് അല്പ്പം കൂടി കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുത്താല്‍ മതി.അങ്ങനെ ചെയ്യുമ്പോള്‍ വേരുകള്‍ വഴി ഉണ്ടാകുന്ന കീട ബാധകള്‍ക്ക് ശമനം ഉണ്ടാകും
10) ഇനി വിത്തുകള്‍ നടുന്നതിന് എങ്ങനെ സ്യൂഡോമോണസ് ഉപയോഗിക്കാം എന്ന്‍ നോക്കാം.ഇതിന് വേണ്ടി 10 ഗ്രാം സ്യൂഡോമോണസ് എടുത്ത് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കുക.ഇതിലേക്ക് നമ്മള്‍ക്ക് അര കിലോ പച്ചക്കറി വിത്തുകള്‍ വരെ ഇട്ട് 30 മിനിറ്റ് നേരം വെക്കുക.അതിനു ശേഷം തണല്‍ ഉള്ള ഭാഗത്ത് വച്ച് ഉണക്കി എടുക്കുക.ഇങ്ങനെ ചെയ്താല്‍ പച്ചക്കറി വിത്തുകളുടെ മുളക്കല്‍ ശേഷി കൂടും.നല്ല ആരോഗ്യമുള്ള തൈകള്‍ ഉണ്ടാകുകയും ചെയ്യും..
11) അപ്പോള്‍ ഏവര്‍ക്കും ഈ ബ്ലോഗ് ഇഷ്ടം ആയി കാണും എന്നു വിചാരിക്കുന്നു.ബ്ലോഗിനെ പറ്റിയുള്ള അഭിപ്രായം താഴെ കമന്‍റ് ചെയ്യുക
സ്യൂഡോമോണസ് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് കാണുവാന്‍ താഴെ കാണുന്ന വീഡിയോ കൂടി കാണുക
No comments:
Post a Comment