1) നമസ്കാരം ആയുഷ് മീഡിയായുടെ പുതിയ ഒരു ലക്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.ഇന്ന് ഞങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്തുന്നത് സലാഡിലും മറ്റും ഉപയോഗിയ്ക്കുന്ന ബ്രോക്കോളി എന്ന വളരെ പോഷക സംപൂര്‍ണം ആയ കോളി ഫ്ലവറിന്റെയും കാബേജിന്റെയും ഒക്കെ ഈ കുടുംബക്കാരന്‍റെ വിശേഷങ്ങള്‍ ആണ്.
2) ഈ ബ്ലോഗ്ഗില്‍ ഞങ്ങള്‍ വിത്തുകള്‍ പാകുന്നത് മുതല്‍ കൃഷിക്ക് ഉള്ള തടം ഒരുക്കുന്നത് പരിചരണം അടക്കം ഉള്ള വിവിധ ഘട്ടങ്ങള്‍ ലളിതമായി വിവരിക്കുന്നു.
3) അതിനു മുന്പായി ഇനിയും ഞങ്ങളുടെ ബ്ലോഗ്ഗ് നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്തില്ല എങ്കില്‍ ഇപ്പോള്‍ തന്നെ മറക്കാതെ ചെയ്യുമല്ലോ?
4) ബ്രോക്കോളി എന്നത് ഒരു ശീതകാല പച്ചക്കറി ആണ്.എങ്കിലും പോളി ഹൌസ് അല്ലെങ്കില്‍ ഉയര്ന്ന വെയില്‍ നേരിട്ടു അടിക്കാത്ത സ്ഥലങ്ങളില്‍ നല്ല ജല സേചനം കൊടുക്കാം എങ്കില്‍ ഏത് സമയത്തും കൃഷി ചെയ്യാം എന്ന്‍ പല കര്‍ഷകരും തെളിയിച്ചിട്ടുണ്ട്.
5) നമ്മള്‍ ഈ കൃഷിയില്‍ ആദ്യം ചെയ്യേണ്ടത് നല്ല വിത്തുകള്‍ കളക്റ്റ് ചെയ്യുക എന്നതാണു.ഞാന്‍ ഓണ്‍ ലൈന്‍ ആയി ആണ് വിത്തുകള്‍ വാങ്ങിയത്.അതിന്‍റെ ലിങ്ക് ഞാന്‍ താഴെ പോസ്റ്റ് ചെയ്ത വീഡിയോ ഡിസ്ക്രിപ്ഷനില്‍ നല്കിയിട്ടുണ്ട്.
6) ഇതിന്‍റെ വിത്തുകള്‍ രണ്ടു വിധത്തില്‍ പാകാം.ആദ്യ രീതി മണ്ണില്‍ തടം ഉണ്ടാക്കി ചാണകപൊടിയും വേപ്പിന്‍ പിണ്ണാക്കും മിക്സ് ചെയ്തു ഇളക്കി അതിലേക്കു വിത്തുകള്‍ ഇട്ടോ അല്ലെങ്കില്‍ ട്രേയില്‍ ചകിരി ചോറും ചാണക പൊടി മിക്സ് ചെയ്തോ
7) രണ്ടു രീതിയിലും വിത്തുകള്‍ പാകി കഴിഞ്ഞാല്‍ രാവിലെയും വൈകിട്ടും നനച്ച് കൊടുക്കണം. ഏകദേശം 20 ദിവസം എടുക്കും ബ്രോക്കോളി തൈകള്‍ പറിച്ചു നടേണ്ടുന്ന 4 ഇല പരുവം ആകാന്‍,
8) വിത്തുകള്‍ പാകുന്ന സമയത്ത് തന്നെ ഇത് പറിച്ചു നടാന്‍ ഉള്ള തടവും തയ്യാറാക്കണം.നീളത്തില്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്നത് പോലെ തടം കോരി മണ്ണ് കിളച്ച് പൊടിച്ച് അതില്‍ ചാണക പൊടി,വേപ്പിന്‍ പിണ്ണാക്ക്,എല്ല് പൊടി മണ്ണിലെ ആസിഡിറ്റി മാറാന്‍ അല്പ്പം കുമ്മായം എന്നിവ ഇട്ടു നന്നായി മിക്സ് ചെയ്യണം.
9)കൂട്ടത്തില്‍ രാവിലെയും വൈകിട്ടും നന്നായി നനച്ചും കൊടുക്കണം.ഏകദേശം 20 ദിവസം എങ്കിലും ഇങ്ങനെ ചെയ്യണം.അപ്പോളേക്കും ബ്രോക്കോളിയുടെ തൈകള്‍ പറിച്ചു നടാന്‍ സമയം ആകും
10) ബ്രോക്കോളിയുടെ തൈകള്‍ പറിച്ചു നടുന്ന സമയം തൈകള്‍ തമ്മില്‍ കുറഞ്ഞത് രണ്ടു അടി അകലം ഉണ്ടാകണം.കാരണം ആവശ്യത്തിന് വള പ്രയോഗം നടത്താനും ഇലകള്‍ നന്നായി വളര്‍ന്ന് വികസിക്കാനും ഈ അകലം നല്ലതാണ്
11) തൈകള്‍ നടുന്ന സമയം ആയ ഒരാഴ്ച തൈകള്‍ക്ക് ചുറ്റും ചെറിയ തണല്‍ കൊടുക്കുന്നതു നല്ലതാണ് .ബ്രോക്കോളി എന്നു തന്നെ അല്ല ഏത് കൃഷിക്കും തുടക്കത്തീല്‍ തണല്‍ കൊടുക്കുന്നതു നല്ലതാണ്...തൈകള്‍ പുതിയതായി നടുന്ന മണ്ണുമായി ബാലന്‍സ് ചെയ്യുന്നത് വരെ ഈ തണല്‍ നല്കാം.
12) തൈകള്‍ നടുന്ന സമയം തൊട്ട്. വിളവെടുപ്പ് വരെ രാവിലെയും വൈകിട്ടും നനച്ച് കൊടുക്കണം.ഇത് ഒരു ശീതകാല വില ആണ്.അത് കൊണ്ട് തന്നെ മറ്റ് സീസണുകളില്‍ കൃഷി ചെയ്യുമ്പോള്‍ ഇതിന്‍റെ ഇലകള്‍ കൂടി നനച്ച് കൊടുക്കണം
13) ഇതിന് നമ്മള്‍ വളമായി പിന്നീട് എല്ലാ ആഴ്ചകളിലും പച്ച ചാണകവും കടല പിണ്ണാക്കും കലക്കി ഒരു ദിവസം പുളിപ്പിച്ചു വെള്ളത്തില്‍ നേര്‍പ്പിച്ചു ചുറ്റിനും ഒഴിച്ച് കൊടുക്കണം
14) പറിച്ചു നട്ട് ഒരു മാസം ആകുന്ന സമയം തന്നെ മുകളിലെ ഇലകളുടെ രൂപം മാറി തുടങ്ങുന്നത് നമ്മള്‍ക്കു കാണാം.പിന്നീട് ഒന്നര മാസം എങ്കിലും എടുക്കും ഇത് പൂര്‍ണ്ണ വിളവാകാന്‍.
15) നമ്മള്‍ വിത്തുകള്‍ പാകുന്ന ദിവസം മുതല്‍ 100 നും 140 ദിവസത്തിനിടയില്‍ ഉള്ള സമയത്ത് ആണ് വിളവ് എടുപ്പിന് പാകം ആകുന്നത്.അതായത് പറിച്ചു നടന്നതിനു ശേഷം 80 നും 120 നും ഇടയില്‍ ഉള്ള ദിവസത്തില്‍ വിളവെടുപ്പിന് പാകം ആകും.
16) അപ്പോള്‍ ഏവര്‍ക്കും ഈ blog ഇഷ്ടം ആയി കാണും എന്നു വിചാരിക്കുന്നു.ഈ ബ്ലോഗ് തന്നെ ഞങ്ങള്‍ വീഡിയോ രൂപത്തില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട് .അതിന്‍റെ ലിങ്ക് താഴെ നല്‍കിയിട്ടുണ്ട് .ഈ ബ്ലോഗിനെ പറ്റിയുള്ള അഭിപ്രായം താഴെ കമന്‍റ് ചെയ്യുമല്ലോ?
No comments:
Post a Comment