a.ads

Sunday, October 25, 2020

സ്യൂഡോമോണസ് ഗുണങ്ങളും ഉപയോഗ ക്രമവും -Usage of Pseudomonas

 1) നമസ്ക്കാരം ആയുഷ് മീഡിയായുടെ പുതിയ ഒരു ലക്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.ഇന്ന് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് കിട്ടാന്‍ ഉള്ള ജൈവ ഉപാധിയായ നിങ്ങള്‍ ഏവരും കേട്ടിട്ടുള്ള സ്യൂഡോമോണസിന്റെ ഗുണങ്ങളും അതിന്‍റെ വിവിധ ഉപയോഗ ക്രമങ്ങളും ആണ്.
2) അതിനു മുന്പായി ഞങ്ങളുടെ ബ്ലോഗ്‌ ഇനിയും നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കില്‍ ഇപ്പോള്‍ തന്നെ സബ്സ്ക്രൈബ് ചെയ്യുമല്ലോ?
3) കൂടാതെ  താഴെ ഇതേ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ ലിങ്ക് കൊടുത്തിട്ടുണ്ട്‌ .അതിള്‍ ഞങ്ങളുടെ വാട്ട്സ്  ആപ്പ് ഗ്രൂപ്പ് ലിങ്ക് താഴെ വീഡിയോ ഡിസ്ക്രിപ്ഷനില്‍ നല്കിയിട്ടുണ്ട്.അതില്‍ ജോയിന്‍ ചെയ്താല്‍ നിങ്ങളുടെ കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് ഗ്രൂപ്പ് വഴി പരിഹാരങ്ങള്‍ കാണാവുന്നതാണ്.
4) സ്യൂഡോമോണസ് എന്നത് ഒരു ജൈവ ബാക്റ്റീരിയ ആണ്.പച്ചക്കറികളില്‍ സാധാരണ കാണുന്ന തണ്ട് വാടല്‍,വേര് ചീയല്‍,പൂവ് കൊഴിയല്‍,ഇല മുരടിപ്പ് എന്നിവക്കെല്ലാം പരിഹാരം ആണ് ഇത്.
5) സ്യൂഡോമോണസ് ഉപയോഗിച്ച് തുടങ്ങുന്നതിന് മുന്പായി ഒരു മുന്നറിയിപ്പ് തരുന്നു.ഒരിയ്ക്കലും രാസവളത്തിന് ഒപ്പം സ്യൂഡോമോണസ് ഉപയോഗിക്കരുത്.അഥവാ ഉപയോഗിച്ചാല്‍ തന്നെയും രാസവളം ഇട്ടു 15 ദിവസത്തിന് ശേഷം മാത്രം സ്യൂഡോമോണസ് ഉപായോഗിക്കുക .
6) ആദ്യമേ സ്യൂഡോമോണസ് വളര്‍ന്ന് തുടങ്ങിയ ചെടികളില്‍ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.ആദ്യമായി 30 ഗ്രാം സ്യൂഡോമോണസ് എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി മിക്സ് ചെയ്യുക.
7) നന്നായി ലയിച്ചു കഴിയുമ്പോള്‍ വെള്ളത്തിന്‍റെ നിറം പാല്‍ പോലെ ആകും.അപ്പോള്‍ അതിന്‍റെ തെളി എടുത്ത് ഒരു ഹാന്‍ഡ് ഡിസ്പ്ന്‍സറില്‍ നിറക്കുക.
8) അതിനു ശേഷം ചെടികളില്‍ തണ്ടുകളിലും ഇലകളിലും നന്നായി സ്പ്രേ ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോള്‍ സ്യൂഡോമോണസിലെ മിത്ര ബാക്ടീരിയ എല്ലായിടത്തും എത്തും.അങ്ങനെ വിളവും കൂടും.രോഗങ്ങളും ഉണ്ടാകില്ല.
9) ഇനി അടുത്ത സ്റ്റെപ്പ് നമ്മള്‍ സ്പ്രേ ചെയ്യാന്‍ എടുത്ത തെളിയുടെ ബാക്കി പാത്രത്തില്‍ ഉണ്ടാകും.അത് അല്പ്പം കൂടി കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുത്താല്‍ മതി.അങ്ങനെ ചെയ്യുമ്പോള്‍ വേരുകള്‍ വഴി ഉണ്ടാകുന്ന കീട ബാധകള്‍ക്ക്  ശമനം ഉണ്ടാകും
10) ഇനി വിത്തുകള്‍ നടുന്നതിന് എങ്ങനെ സ്യൂഡോമോണസ് ഉപയോഗിക്കാം എന്ന്‍ നോക്കാം.ഇതിന് വേണ്ടി 10 ഗ്രാം സ്യൂഡോമോണസ് എടുത്ത് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കുക.ഇതിലേക്ക് നമ്മള്‍ക്ക് അര കിലോ പച്ചക്കറി വിത്തുകള്‍ വരെ ഇട്ട് 30 മിനിറ്റ് നേരം വെക്കുക.അതിനു ശേഷം തണല്‍ ഉള്ള ഭാഗത്ത് വച്ച് ഉണക്കി എടുക്കുക.ഇങ്ങനെ ചെയ്താല്‍ പച്ചക്കറി വിത്തുകളുടെ മുളക്കല്‍ ശേഷി കൂടും.നല്ല ആരോഗ്യമുള്ള തൈകള്‍ ഉണ്ടാകുകയും ചെയ്യും..
11) അപ്പോള്‍ ഏവര്‍ക്കും ഈ ബ്ലോഗ്‌  ഇഷ്ടം ആയി കാണും എന്നു വിചാരിക്കുന്നു.ബ്ലോഗിനെ  പറ്റിയുള്ള അഭിപ്രായം താഴെ കമന്‍റ് ചെയ്യുക 

സ്യൂഡോമോണസ് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് കാണുവാന്‍ താഴെ കാണുന്ന വീഡിയോ കൂടി കാണുക 



ബ്രോക്കോളി കൃഷി ചെയ്യുന്ന വിധം BROCCOLI CULTIVATION

 1) നമസ്കാരം ആയുഷ് മീഡിയായുടെ പുതിയ ഒരു ലക്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.ഇന്ന് ഞങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്തുന്നത് സലാഡിലും മറ്റും ഉപയോഗിയ്ക്കുന്ന ബ്രോക്കോളി എന്ന വളരെ പോഷക സംപൂര്‍ണം ആയ കോളി ഫ്ലവറിന്റെയും കാബേജിന്റെയും ഒക്കെ ഈ  കുടുംബക്കാരന്‍റെ വിശേഷങ്ങള്‍ ആണ്.
2) ഈ ബ്ലോഗ്ഗില്‍  ഞങ്ങള്‍ വിത്തുകള്‍ പാകുന്നത് മുതല്‍ കൃഷിക്ക് ഉള്ള തടം ഒരുക്കുന്നത് പരിചരണം അടക്കം ഉള്ള വിവിധ ഘട്ടങ്ങള്‍ ലളിതമായി വിവരിക്കുന്നു.
3)  അതിനു മുന്പായി ഇനിയും ഞങ്ങളുടെ ബ്ലോഗ്ഗ്  നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്തില്ല എങ്കില്‍ ഇപ്പോള്‍ തന്നെ മറക്കാതെ  ചെയ്യുമല്ലോ?

4) ബ്രോക്കോളി എന്നത് ഒരു ശീതകാല പച്ചക്കറി ആണ്.എങ്കിലും പോളി ഹൌസ് അല്ലെങ്കില്‍ ഉയര്ന്ന വെയില്‍ നേരിട്ടു അടിക്കാത്ത സ്ഥലങ്ങളില്‍ നല്ല ജല സേചനം കൊടുക്കാം എങ്കില്‍ ഏത് സമയത്തും കൃഷി ചെയ്യാം എന്ന്‍ പല കര്‍ഷകരും തെളിയിച്ചിട്ടുണ്ട്.

5) നമ്മള്‍ ഈ കൃഷിയില്‍ ആദ്യം ചെയ്യേണ്ടത് നല്ല വിത്തുകള്‍ കളക്റ്റ് ചെയ്യുക എന്നതാണു.ഞാന്‍ ഓണ്‍ ലൈന്‍ ആയി ആണ് വിത്തുകള്‍ വാങ്ങിയത്.അതിന്‍റെ ലിങ്ക് ഞാന്‍ താഴെ പോസ്റ്റ്‌ ചെയ്ത വീഡിയോ ഡിസ്ക്രിപ്ഷനില്‍ നല്കിയിട്ടുണ്ട്.

6) ഇതിന്‍റെ വിത്തുകള്‍ രണ്ടു വിധത്തില്‍ പാകാം.ആദ്യ രീതി മണ്ണില്‍ തടം ഉണ്ടാക്കി ചാണകപൊടിയും വേപ്പിന്‍ പിണ്ണാക്കും മിക്സ് ചെയ്തു ഇളക്കി അതിലേക്കു വിത്തുകള്‍ ഇട്ടോ അല്ലെങ്കില്‍ ട്രേയില്‍ ചകിരി ചോറും ചാണക പൊടി മിക്സ് ചെയ്തോ

7) രണ്ടു രീതിയിലും വിത്തുകള്‍ പാകി കഴിഞ്ഞാല്‍ രാവിലെയും വൈകിട്ടും നനച്ച് കൊടുക്കണം. ഏകദേശം 20 ദിവസം എടുക്കും ബ്രോക്കോളി തൈകള്‍ പറിച്ചു നടേണ്ടുന്ന 4 ഇല പരുവം ആകാന്‍,

8) വിത്തുകള്‍ പാകുന്ന സമയത്ത് തന്നെ ഇത് പറിച്ചു നടാന്‍ ഉള്ള തടവും തയ്യാറാക്കണം.നീളത്തില്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്നത് പോലെ തടം കോരി മണ്ണ് കിളച്ച് പൊടിച്ച് അതില്‍ ചാണക പൊടി,വേപ്പിന്‍ പിണ്ണാക്ക്,എല്ല് പൊടി മണ്ണിലെ  ആസിഡിറ്റി മാറാന്‍ അല്പ്പം കുമ്മായം എന്നിവ ഇട്ടു നന്നായി മിക്സ് ചെയ്യണം.

9)കൂട്ടത്തില്‍ രാവിലെയും വൈകിട്ടും നന്നായി നനച്ചും കൊടുക്കണം.ഏകദേശം 20 ദിവസം എങ്കിലും ഇങ്ങനെ ചെയ്യണം.അപ്പോളേക്കും ബ്രോക്കോളിയുടെ തൈകള്‍ പറിച്ചു നടാന്‍ സമയം ആകും 


10) ബ്രോക്കോളിയുടെ തൈകള്‍ പറിച്ചു നടുന്ന സമയം തൈകള്‍ തമ്മില്‍ കുറഞ്ഞത് രണ്ടു അടി അകലം ഉണ്ടാകണം.കാരണം ആവശ്യത്തിന് വള പ്രയോഗം നടത്താനും ഇലകള്‍ നന്നായി വളര്‍ന്ന് വികസിക്കാനും ഈ അകലം നല്ലതാണ് 


11) തൈകള്‍ നടുന്ന സമയം ആയ ഒരാഴ്ച തൈകള്‍ക്ക് ചുറ്റും ചെറിയ തണല്‍ കൊടുക്കുന്നതു നല്ലതാണ് .ബ്രോക്കോളി എന്നു തന്നെ അല്ല ഏത് കൃഷിക്കും തുടക്കത്തീല്‍ തണല്‍ കൊടുക്കുന്നതു നല്ലതാണ്...തൈകള്‍ പുതിയതായി നടുന്ന മണ്ണുമായി ബാലന്‍സ് ചെയ്യുന്നത് വരെ ഈ തണല്‍ നല്കാം.


12) തൈകള്‍ നടുന്ന സമയം തൊട്ട്. വിളവെടുപ്പ് വരെ  രാവിലെയും വൈകിട്ടും നനച്ച് കൊടുക്കണം.ഇത് ഒരു ശീതകാല വില ആണ്.അത് കൊണ്ട് തന്നെ മറ്റ് സീസണുകളില്‍ കൃഷി  ചെയ്യുമ്പോള്‍ ഇതിന്‍റെ ഇലകള്‍ കൂടി നനച്ച് കൊടുക്കണം 


13) ഇതിന് നമ്മള്‍ വളമായി പിന്നീട് എല്ലാ ആഴ്ചകളിലും പച്ച ചാണകവും കടല പിണ്ണാക്കും കലക്കി ഒരു ദിവസം പുളിപ്പിച്ചു വെള്ളത്തില്‍ നേര്‍പ്പിച്ചു ചുറ്റിനും ഒഴിച്ച് കൊടുക്കണം 


14) പറിച്ചു നട്ട് ഒരു മാസം ആകുന്ന സമയം തന്നെ മുകളിലെ ഇലകളുടെ രൂപം മാറി തുടങ്ങുന്നത് നമ്മള്‍ക്കു  കാണാം.പിന്നീട് ഒന്നര  മാസം എങ്കിലും എടുക്കും ഇത് പൂര്‍ണ്ണ വിളവാകാന്‍.


15) നമ്മള്‍ വിത്തുകള്‍ പാകുന്ന ദിവസം മുതല്‍ 100 നും 140 ദിവസത്തിനിടയില്‍ ഉള്ള സമയത്ത് ആണ് വിളവ് എടുപ്പിന് പാകം ആകുന്നത്.അതായത് പറിച്ചു നടന്നതിനു ശേഷം 80 നും 120 നും ഇടയില്‍ ഉള്ള ദിവസത്തില്‍ വിളവെടുപ്പിന് പാകം ആകും.


16) അപ്പോള്‍ ഏവര്‍ക്കും ഈ blog  ഇഷ്ടം ആയി കാണും എന്നു വിചാരിക്കുന്നു.ഈ ബ്ലോഗ്‌ തന്നെ ഞങ്ങള്‍ വീഡിയോ രൂപത്തില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട് .അതിന്‍റെ ലിങ്ക് താഴെ നല്‍കിയിട്ടുണ്ട് .ഈ ബ്ലോഗിനെ പറ്റിയുള്ള അഭിപ്രായം താഴെ കമന്‍റ് ചെയ്യുമല്ലോ? 


 


സ്യൂഡോമോണസ് ഗുണങ്ങളും ഉപയോഗ ക്രമവും -Usage of Pseudomonas

  1) നമസ്ക്കാരം ആയുഷ് മീഡിയായുടെ പുതിയ ഒരു ലക്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.ഇന്ന് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് പച്ചക്കറി കൃഷിയില്‍ മികച്ച വ...